2012 ഡിസംബർ 19, ബുധനാഴ്‌ച

Fund Cllection Inauguration

ഫണ്ടുപിരിവ് ഉദ്ഘാടനം

ചെത്തി ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കാവശ്യമായ ഫണ്ടുപിരിവ് ഉദ്ഘാടനം ഡിസംബര്‍ പതിനാറാം തിയതി ഞായറാഴ്ച ആദ്യത്തെ കുര്‍ബ്ബാനയ്ക്കു ശേഷം നടന്നു.പി.എ.തങ്കച്ചന്‍,പുത്തന്‍പുരയ്ക്കല്‍ പക്കല്‍ നിന്നും ആഘോഷക്കമ്മിറ്റി ചെയര്‍മാനും വികാരിയുമായ ഫാ.അലന്‍ ലെസ്ലി പനയ്ക്കല്‍ സംഭാവന ഏറ്റുവാങ്ങി.ജനറല്‍ കണ്‍വീനര്‍ പി.എ.ജോണ്‍ ബോസ്കോ,വൈസ് ചെയര്‍മാന്‍ പി.ജെ.മോറിസ്സ് ,ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എ.വൈ.ജേക്കബ്ബ് എന്നിവര്‍ സന്നിഹിതരായിരുന്നു.

logo publishing

ലോഗോ പ്രകാശനം നിര്‍വഹിച്ചു

         ചെത്തി സെന്റ് ജോസഫ്സ് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ലോഗോ വികാരിയും ആഘോഷക്കമ്മിറ്റി ചെയര്‍മാനുമായ ഫാ.അലന്‍ ലെസ്ലി പനയ്ക്കല്‍ പ്രകാശനം ചെയ്തു.ആഘോഷക്കമ്മിറ്റി ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ജോയി കാരക്കാട്ടിന് നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.