ചെത്തി
ഇടവക സുവര്‍ണ്ണ ജൂബിലി
ആഘോഷങ്ങളുടെ ഭാഗമായി
സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുന്നു.
നമ്മുടെ
നാട്ടിലെ വീടുകളോടൊപ്പം
തന്നെ വഴിയോരങ്ങളും
പൊതുസ്ഥലങ്ങളുമെല്ലാം
ആകര്‍ഷകമാക്കുക എന്നതാണ്
നാം ലക്ഷ്യമാക്കുന്നത്.
ഇത് പൊതുജന
പങ്കാളിത്തത്തോടെ മാത്രം
നടപ്പാക്കാന്‍ കഴിയുന്ന ഒരു
ഉദ്യമമാണ്. എല്ലാവരും നമ്മുടെ
പൊതുസ്ഥലങ്ങളും വഴിയോരങ്ങളും
വൃത്തിയാക്കുന്നതിനും ഉചിതമായ
ഒരു സ്ഥലം കണ്ടെത്തി അവിടെ
പൂച്ചെടികള്‍ (
കഴിയുമെങ്കില്‍
ചെത്തി,ചെമ്പരത്തി
തുടങ്ങിയവ )
നട്ടുപരിപാലിക്കുന്നതിനും
വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.
അങ്ങനെ
"മാലിന്യമുക്ത
സുന്ദര ചെത്തി ഗ്രാമം"
എന്ന സങ്കല്‍പം
സഫലമാക്കാനായി നമുക്ക്
ഒന്നിച്ച് അണിചേരാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ